Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mob Attack

ബം​ഗാ​ൾ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത് മം​ഗ​ളൂ​രു സ്വ​ദേ​ശി, മ​രി​ച്ച​ത് മ​ല​യാ​ളി​യ​ല്ല

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ ആ​ൾ​ക്കൂ​ട്ട മ​ർ​ദ​ന​ത്തി​ൽ കൊ​ല​പാ​ത​ക​ത്തി​ന് ഇ​ര​യാ​യ വ്യ​ക്തി​യെ തി​രി​ച്ച​റി​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട​ത് മ​ല​യാ​ളി​യാ​യ സ​ന്ദീ​പ് നാ​യ​ർ ആ​ണെ​ന്ന രീ​തി​യി​ൽ ആ​ദ്യം വ്യാ​പ​ക​മാ​യ പ്ര​ചാ​ര​ണം ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും, ഇ​യാ​ൾ മം​ഗ​ളൂരു സ്വ​ദേ​ശി സ​ന്ദീ​പ് നാ​യി​ക്ക് (30) ആ​ണെ​ന്ന് ക‌​ണ്ടെ​ത്തി. ബം​ഗാ​ൾ പോ​ലീ​സ് മം​ഗ​ളൂരു പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് സൗ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ കു​ൽ​ത്ത​ലി​യി​ൽ സം​ഭ​വം ന​ട​ക്കു​ന്ന​ത്.

സ​ന്ദീ​പ് നാ​യി​ക്കി​നെ മോ​ഷ്ടാ​വെ​ന്നാ​രോ​പി​ച്ച് ആ​ൾ​ക്കൂ​ട്ടം കെ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ഇ​യാ​ൾ കു​ൽ​ത്ത​ലി​യി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ പ്രാ​ദേ​ശി​ക ഭാ​ഷ അ​റി​യാ​ത്ത​തി​നാ​ൽ ത​നി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി വി​ശ​ദീ​ക​രി​ക്കാ​ൻ ഇ​യാ​ൾ​ക്ക് സാ​ധി​ച്ചി​ല്ല. ഇ​ത് ആ​ൾ​ക്കൂ​ട്ട​ത്തെ കൂ​ടു​ത​ൽ പ്ര​കോ​പി​പ്പി​ച്ചു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു.

ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ക്രൂ​ര​മാ​യ ഈ ​ആ​ക്ര​മ​ണ​ത്തി​ൽ നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ അ​ഞ്ച് പേ​രെ പോ​ലീ​സ് ഇ​തി​ന​കം അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​ത് കൂ​ടാ​തെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​മു​ണ്ട്. പ്ര​തി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ അ​ന്വേ​ഷ​ണ​വു​മാ​യി ബം​ഗാ​ൾ പോ​ലീ​സ് മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്.

 

National

ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം, തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ടു: ആ​സാ​മി​ൽ സം​ഘ​ർ​ഷം

ദി​ബ്രു​ഗ​ഡ്: ആ​സാ​മി​ലെ തി​ൻ​സു​കി​യ​യി​ൽ ആ​ൾ​കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ തേ​യി​ല​ത്തോ​ട്ടം തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ടു. 26 കാ​ര​നാ​യ ബു​ദ്ദേ​ശ്വ​ർ ഗ​ഢ് എ​ന്ന ആ​ദി​വാ​സി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ച​ന്ത​യി​ൽ​നി​ന്ന് മീ​ൻ മോ​ഷ്ടി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ഒ​രു സം​ഘം മ​ത്സ​ക്ക​ച്ച​വ​ട​ക്കാ​ർ ബു​ദ്ദേ​ശ്വ​റി​നെ വ്യാ​ഴാ​ഴ്ച മ​ർ​ദ്ദി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

ഇ​തോ​ടെ തേ​യി​ല​ത്തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ആ​ദി​വാ​സി സം​ഘ​ട​ന​ക​ളും പ്ര​ക്ഷോ​ഭം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ജി​ല്ല​യി​ൽ വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ൾ ഇ​ന്ന​ലെ അ​ട​ഞ്ഞു​കി​ട​ന്നു. ദേ​ശീ​യ​പാ​ത-38 പ്ര​ക്ഷോ​ഭ​ക​ർ ഉ​പ​രോ​ധി​ച്ച​തോ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ക്കു​ക​യും ചെ​യ്തു.

National

ഡൽഹിയിൽ കുടുംബത്തിനു നേരേ ആൾക്കൂട്ട ആക്രമണം

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്തെ ഞെ​​​ട്ടി​​​ച്ച് കു​​​ടും​​​ബ​​​ത്തി​​​നു​​​നേ​​​രേ ആ​​​ൾ​​​ക്കൂ​​​ട്ട ആ​​​ക്ര​​​മ​​​ണം. ഡ​​​ൽ​​​ഹി​​​യി​​​ലെ ല​​​ക്ഷ്മി ന​​​ഗ​​​റി​​​ലാ​​​ണ് പ​​​ട്ടാ​​​പ്പ​​​ക​​​ൽ ജിം ​​​ഉ​​​ട​​​മ​​​യ്ക്കും ഭാ​​​ര്യ​​​ക്കും മ​​​ക​​​നു​​​മെ​​​തി​​​രേ ഗു​​​ണ്ടാ​​​സം​​​ഘം ആ​​​ക്ര​​​മ​​​ണം അ​​​ഴി​​​ച്ചു​​​വി​​​ട്ട​​​ത്.

ജിം ​​​ന​​​ട​​​ത്തി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ർ​​​ക്ക​​​മാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു വ​​​ഴി​​​വ​​​ച്ച​​​ത്. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ​​​വ​​​രു​​​ടെ വ​​​സ​​​തി​​​ക്കു പു​​​റ​​​ത്ത് ക​​​ഴി​​​ഞ്ഞ ര​​​ണ്ടി​​​നു ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ന്‍റെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്. സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ അ​​​ച്ഛ​​​നും മ​​​ക​​​നും മ​​​ർ​​​ദ​​​ന​​​ത്തി​​​നി​​​ര​​​യാ​​​കു​​​ന്ന​​​തും മ​​​ക​​​നെ അ​​​ക്ര​​​മി​​​ക​​​ൾ വി​​​വ​​​സ്ത്ര​​​നാ​​​ക്കു​​​ന്ന​​​തും ജ​​​ന​​​ങ്ങ​​​ൾ സം​​​ഭ​​​വ​​​ത്തി​​​ലി​​​ട​​​പെ​​​ടാ​​​തെ നി​​​ഷ്‌​​​ക്രി​​​യ​​​രാ​​​യി നോ​​​ക്കി​​​നി​​​ൽ​​​ക്കു​​​ന്ന​​​തും കാ​​​ണാം.

വീ​​​ടി​​​ന​​​ടു​​​ത്ത ബേ​​​സ്മെ​​​ന്‍റി​​​ൽ ത​​​ങ്ങ​​​ൾ ജിം ​​​ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ത​​​ർ​​​ക്കം മൂ​​​ല​​​മാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​തെ​​​ന്നും ഭ​​​ർ​​​ത്താ​​​വി​​​നെ​​​യും മ​​​ക​​​നെ​​​യും ഉ​​​പ​​​ദ്ര​​​വി​​​ച്ച​​​തി​​​നു​​​പു​​​റ​​​മെ ത​​​ന്‍റെ വ​​​യ​​​റ്റി​​​ൽ തൊ​​​ഴി​​​ച്ചെന്നും മു​​​ടി​​​യി​​​ൽ പി​​​ടി​​​ച്ചു വ​​​ലി​​​ച്ചെ​​​ന്നും ജിം ​​​ഉ​​​ട​​​മ​​​യു​​​ടെ ഭാ​​​ര്യ വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ എ​​​എ​​​ൻ​​​ഐ​​​യോ​​​ട് പ​​​റ​​​ഞ്ഞു.

പി​​​ന്നീ​​​ട് താ​​​ൻ പ​​​രാ​​​തി​​​പ്പെ​​​ടാ​​​ൻ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്ക് ഓ​​​ടി​​​യെ​​​ന്നും അ​​​ക്ര​​​മി​​​ക​​​ൾ വീ​​​ടി​​​ന​​​ക​​​ത്തു​​​ ക​​​ട​​​ന്ന് മ​​​ക​​​നെ റോ​​​ഡി​​​ലേ​​​ക്ക് വ​​​ലി​​​ച്ചി​​​ഴ​​​ച്ചു വി​​​വ​​​സ്ത്ര​​​നാ​​​ക്കി​​​യെ​​​ന്നും മ​​​ക​​​ൻ കേ​​​ണ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടും വി​​​ടാ​​​ൻ കൂ​​​ട്ടാ​​​ക്കി​​​യി​​​ല്ലെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

Kerala

ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം; കൊ​ല്ല​പ്പെ​ട്ട റാം ​നാ​രാ​യ​ണ​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി റാം ​നാ​രാ​യ​ണ​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി. പു​ല​ർ​ച്ചെ 2.30 ക​ഴി​ഞ്ഞാ​ണ് മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ​നി​ന്നു നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

മൃ​ത​ദേ​ഹം നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്. 11 മ​ണി​ക്കു​ള്ള വി​മാ​ന​ത്തി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. സ​ർ​ക്കാ​ർ ചെ​ല​വി​ലാ​ണ് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കു​ന്ന​ത്. റാം ​നാ​രാ​യ​ണ​ന്‍റെ കു​ടും​ബ​വും ഇ​തേ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് പോ​കും.

Kerala

ആ​ൾ​ക്കൂ​ട്ട​ക്കൊ​ലയിൽ റിപ്പോർട്ട്; പ്ര​തി​ക​ളി​ൽ നാ​ലു​പേ​ർ ബി​ജെ​പിക്കാർ; ഒ​രാ​ൾ സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ൻ

പാ​​​ല​​​ക്കാ​​​ട്: വാ​​​ള​​​യാ​​​ർ അ​​​ട്ട​​​പ്പ​​​ള്ള​​​ത്ത് ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന ​തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ രാം​​​നാ​​​രാ​​​യ​​​ൺ ബാ​​​ഗേ​​​ലി​​​നെ മ​​​ര്‍​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ പി​​​ടി​​​യി​​​ലാ​​​യ പ്ര​​​തി​​​ക​​​ളി​​​ല്‍ നാ​​​ലു​ പേ​​​ര്‍ ബി​​​ജെ​​​പി അ​​​നു​​​ഭാ​​​വി​​​ക​​​ളെ​​​ന്നു സ്പെ​​​ഷ​​​ല്‍ ബ്രാ​​​ഞ്ച് റി​​​പ്പോ​​​ര്‍​ട്ട്.

ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന്, അ​​​ഞ്ച് പ്ര​​​തി​​​ക​​​ളാ​​​ണ് ബി​​​ജെ​​​പി അ​​​നു​​​ഭാ​​​വി​​​ക​​​ള്‍. കേ​​​സി​​​ലെ നാ​​​ലാം​​​പ്ര​​​തി ആ​​​ന​​​ന്ദ​​​ന്‍ സി​​​ഐ​​​ടി​​​യു പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​ണെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ലു​​​ണ്ട്.

കൊ​​​ല്ലാ​​​നു​​​ള്ള ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ​​​യാ​​​ണ് രാം​​​നാ​​​രാ​​​യ​​​ണെ പ്ര​​​തി​​​ക​​​ള്‍ ആ​​​ക്ര​​​മി​​​ച്ച​​​തെ​​​ന്നാ​​​ണു റി​​​മാ​​​ന്‍​ഡ് റി​​​പ്പോ​​​ര്‍​ട്ട്. രാം​​​നാ​​​രാ​​​യ​​​ന്‍റെ മു​​​തു​​​കി​​​ലും ത​​​ല​​​യി​​​ലും പ്ര​​​തി​​​ക​​​ള്‍ വ​​​ടി​​​കൊ​​​ണ്ടും കൈ​​​ക​​​ള്‍​കൊ​​​ണ്ടും അ​​​ടി​​​ച്ചു. ഒ​​​ന്നാം പ്ര​​​തി​​​യാ​​​യ അ​​​നു​​​വും ര​​​ണ്ടാം പ്ര​​​തി​​​യാ​​​യ പ്ര​​​സാ​​​ദു​​​മാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ മ​​​ര്‍​ദി​​​ച്ച​​​തെ​​​ന്നു റി​​​മാ​​​ന്‍​ഡ് റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു.

മൂ​​​ന്നാം പ്ര​​​തി​​​യാ​​​യ മു​​​ര​​​ളി മു​​​ഖ​​​ത്ത് കൈ​​​കൊ​​​ണ്ട് അ​​​ടി​​​ച്ചു പ​​​രി​​​ക്കേ​​​ല്‍​പ്പി​​​ച്ചു. നാ​​​ലാം​​​പ്ര​​​തി​​​യാ​​​യ ആ​​​ന​​​ന്ദ​​​ന്‍ വ​​​യ​​​ര്‍ഭാ​​​ഗ​​​ത്തു കാ​​​ലു​​​കൊ​​​ണ്ട് ച​​​വി​​​ട്ടു​​​ക​​​യാ​​​ണു ചെ​​​യ്ത​​​ത്. അ​​​ഞ്ചാം​​​പ്ര​​​തി ബി​​​പി​​​നും സ​​​മാ​​​ന​​​മാ​​​യ അ​​​തി​​​ക്ര​​​മ​​​മാ​​​ണ് ന​​​ട​​​ത്തി​​​യ​​​ത്.

ഇ​​​തി​​​നി​​​ടെ, ഛത്തീ​​​സ്ഗ​​​ഡ് സ​​​ര്‍​ക്കാ​​​ര്‍ ആ​​​ള്‍​ക്കൂ​​​ട്ട​​​ക്കൊ​​​ല​​​യു​​​ടെ കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​രം തേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

Kerala

ആ​ൾ​ക്കൂ​ട്ട ആക്രമണത്തിൽ മ​ര​ണം: അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്

പാ​​​ല​​​ക്കാ​​​ട്: മോ​​​ഷ്ടാ​​​വാ​​​ണെ​​​ന്ന സം​​​ശ​​​യ​​​ത്തി​​​ൽ ആ​​​ൾ​​​ക്കൂ​​​ട്ട​​​വി​​​ചാ​​​ര​​​ണ​​​യ്ക്കി​​​ട​​​യി​​​ൽ മ​​​ർ​​​ദ​​​ന​​​മേ​​​റ്റ ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​തൊ​​​ഴി​​​ലാ​​​ളി മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ജ​​​സ്റ്റീ​​​സ് അ​​​ല​​​ക്സാ​​​ണ്ട​​​ർ തോ​​​മ​​​സ് സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ടു.


പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി മൂ​​​ന്നാ​​​ഴ്ച​​​യ്ക്ക​​​കം റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു. ക്രൈം ​​​ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ടോ, കു​​​റ്റ​​​ക്കാ​​​രു​​​ടെ പേ​​​രു​​​വി​​​വ​​​ര​​​ങ്ങ​​​ൾ, മ​​​രി​​​ച്ച​​​യാ​​​ളു​​​ടെ വി​​​ലാ​​​സം, കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ന്നി​​​വ റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ടാ​​​വ​​​ണം. എ​​​ഫ്ഐ​​​ആ​​​റി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് ഹാ​​​ജ​​​രാ​​​ക്ക​​​ണം.

കേ​​​സി​​​ന്‍റെ നി​​​ല​​​വി​​​ലെ സ്ഥി​​​തി അ​​​റി​​​യി​​​ക്ക​​​ണം. ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു​​​വേ​​​ണ്ടി ഡി​​​വൈ​​​എ​​​സ്പി റാ​​​ങ്കി​​​ൽ കു​​​റ​​​യാ​​​ത്ത ഒ​​​രു മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ജ​​​നു​​​വ​​​രി 27നു ​​​രാ​​​വി​​​ലെ പ​​​ത്തി​​​ന് ജ​​​സ്റ്റീ​​​സ് അ​​​ല​​​ക്സാ​​​ണ്ട​​​ർ തോ​​​മ​​​സ് പാ​​​ല​​​ക്കാ​​​ട് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് റ​​​സ്റ്റ് ഹൗ​​​സി​​​ൽ ന​​​ട​​​ത്തു​​​ന്ന സി​​​റ്റിം​​​ഗി​​​ൽ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​ക​​​ണം. പ​​​ത്ര​​​വാ​​​ർ​​​ത്ത​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.അ​​​ട്ട​​​പ്പ​​​ള്ള​​​ത്തു ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് സം​​​ഭ​​​വം.

Latest News

Corehub Up